Back To Top

July 3, 2024

മേഖലയിലെ റസിഡൻസ് അസോസിയേഷനുകളും കൂത്താട്ടുകുളം ജനമൈത്രി പോലീസ് കാർഷിക വികസന സമിതി കൂട്ടായ്മ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പോലീസ് കോട്ടേഴ്സ് പരിസരത്ത് കൃഷി ആരംഭിച്ചു

കൂത്താട്ടുകുളം : മേഖലയിലെ റസിഡൻസ് അസോസിയേഷനുകളും

കൂത്താട്ടുകുളം ജനമൈത്രി പോലീസ്

കാർഷിക വികസന സമിതി കൂട്ടായ്മ

എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പോലീസ് കോട്ടേഴ്സ് പരിസരത്ത് കൃഷി ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു. ഹരിത സമൃദ്ധി പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് കൺവീനർ പി.സി.മർക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, ഷിബി ബേബി, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ പി.എം.പ്രതാപ്, അനിൽ കുമാർ ഹരിത സമൃദ്ധി സെക്രട്ടറി മർക്കോസ് ഉലഹന്നാൻ, മേഖല റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.ജി. സുനിൽകുമാർ, കൃഷി ഓഫീസർ

അമിത എം. ജോർജ്, ജയ്സൺ മാത്യു, എം.ജെ.സണ്ണി, ബേബി ആലുങ്കൽ, സി.പി.ജോർജ്, പി.എസ്. സാബു, ബേബി പൗലോസ്, എം.കെ. രാജു തുടങ്ങിയവർ പങ്കെടുത്തു.

 

ഫോട്ടോ : പോലീസ് കോട്ടേഴ്സ് വളപ്പിൽ ആരംഭിച്ച കൃഷി നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്യുന്നു.

Prev Post

മണിട് ഗ്രാമ പഞ്ചായത്തിൽ ഞാറ്റുവേല കാർഷിക മഹോൽസവും നടീൽ വസ്തുക്കളുടെ വിതരണവും നടത്തി …

Next Post

മുളക്കുളം ബാങ്ക് തിരഞ്ഞെടുപ്പ് എൽ.ഡി.എഫ്. കൺവെൻഷൻ നടത്തി.

post-bars