Back To Top

July 2, 2024

മണിട് ഗ്രാമ പഞ്ചായത്തിൽ ഞാറ്റുവേല കാർഷിക മഹോൽസവും നടീൽ വസ്തുക്കളുടെ വിതരണവും നടത്തി              

 

 

പിറവം : മണീട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾവർഗീസ് നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പ്രദീപ്‌ .പി .കെ, . ജോബ് പി എസ് , . സി റ്റി അനീഷ്,. വി ജെ ജോസഫ്, ശോഭ എലിയാസ്, പ്രമോദ് എം പി, മിനു മോൻസി, സോജൻ എ കെ, കൃഷി ഓഫീസർ മേരി മോൾ ജേക്കബ്ബ് , സുജാത എ.എസ് , രഞ്ജിനി എൻ , ഉഷ രാമചന്ദ്രൻ, എന്നിവർ പങ്കെടുത്തു ഞാറ്റുവേല ചന്തയുടെ ഭാഗമായി കൃഷി ഭവനിൽ നിന്നും വിവിധ നടീൽ വസ്തുക്കൾ സൗജന്യമായും സബ്‌സിഡി നിരക്കിലും വിതരണം ചെയ്തു. . ഞാറ്റുവേല ചന്തയിൽ കർഷകരുടെ നടീൽ വസ്തുക്കൾ, കൃഷിക്കൂട്ടങ്ങളുടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ, ഉൽപ്പാദന ഉപാധികൾ, കുടുംബശ്രീയുടെ ഉത്പന്നങ്ങൾ , റെയ്ഡ്കോ യുടെ ഉൽപന്നങ്ങൾ എന്നിവ ഉണ്ടായിരുന്നു.

Prev Post

നാല് വർഷ ബിരുദം – കോളേജുതല വിഞ്ജാനോത്സവം നടത്തി.       …

Next Post

മേഖലയിലെ റസിഡൻസ് അസോസിയേഷനുകളും കൂത്താട്ടുകുളം ജനമൈത്രി പോലീസ് കാർഷിക വികസന സമിതി കൂട്ടായ്മ…

post-bars