Back To Top

July 2, 2024

നാല് വർഷ ബിരുദം – കോളേജുതല വിഞ്ജാനോത്സവം നടത്തി.                                    

 

പിറവം : സംസ്ഥാനത്തെ സർവ്വകലാശാലകളിൽ നാലു വർഷ ബിരുദപരിപാടികൾക്ക് തുടക്കം കുറിക്കുന്ന വിജ്ഞാനോത്സവത്തിന്റെ കോളേജ് തല ഉദ്ഘാടനം പിറവം ബി.പി.സി. കോളേജിൽ പിറവം മുൻസിപ്പാലിറ്റി അധ്യക്ഷ അഡ്വ.ജൂലി സാബു നിർവ്വഹിച്ചു. തിരുവനന്തപുരം വിമൻസ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ച സംസ്ഥാന തല ചടങ്ങ് കോളേജിൽ വെബ് കാസ്റ്റ് ചെയ്തു. പ്രിൻസിപ്പൽ ഡോ.ബേബിപോൾ അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കുള്ള അവാർഡുകൾ യോഗത്തിൽ വിതരണം ചെയ്തു. ഹോണേഴ്സ് ബിരുദ പരിപാടികളുടെ പ്രധാന സവിശേഷതകളെക്കുറിച്ച് എം.ജി സർവ്വകലാശാല എഫ് വൈ യു ജി പി ( ഫോർ ഇയർ അണ്ടർ ഗ്രാഡ്വേറ്റ് പ്രോഗ്രാം) ഇംപ്ളിമെന്റഷനൻ കമ്മിറ്റി അംഗം പ്രൊഫ. ജേക്കബ് എബ്രഹാം , യൂണിവേഴ്സിറ്റി മാസ്റ്റർ ട്രെയിനർ പ്രൊഫ.കുര്യൻ എം ജെ എന്നിവർ നവാഗതരോട് സംവദിച്ചു. ഡോ.സന്തോഷ് പി കുരുവിള, ഡോ അജേഷ് മനോഹർ, ഡോ.ജോബിൻ എബ്രഹാം, യൂണിയൻ ചെയർമാൻ അഭിനവ് ഷാജി, ഐ ക്യു എ സി കൺവീനർ സിന്ധു തോമസ് എന്നിവർ സംസാരിച്ചു. ഒന്നാം വർഷ ബിരുദപ്രവേശനം നേടിയ ഇരുന്നുറോളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

 

Prev Post

പ്രതിഭ സംഗമവും അവാർഡ് ദാനവും

Next Post

മണിട് ഗ്രാമ പഞ്ചായത്തിൽ ഞാറ്റുവേല കാർഷിക മഹോൽസവും നടീൽ വസ്തുക്കളുടെ വിതരണവും നടത്തി …

post-bars