Back To Top

November 27, 2023

വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരേ കെഎസ്‌ഇബി ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി

പിറവം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരേ കെഎസ്‌ഇബി ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി.അടിക്കടിയുള്ള വൈദ്യുതി ചാര്‍ജ് വര്‍ധന വ്യാപാരികള്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത അനൂപ് ജേക്കബ് എംഎല്‍എ പറഞ്ഞു. പ്രസിഡന്‍റ് പോള്‍ ലൂയിസ് അധ്യക്ഷത വഹിച്ചു.

 

ജില്ലാ പ്രസിഡന്‍റ് പി.സി. ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി

എ.ജെ. റിയാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എം. ജേക്കബ്, സി.സി. ജോണ്‍, വനിതാ വിംഗ് നിയോജക മണ്ഡലം ചെയര്‍പേഴ്സണ്‍ മായ ആഞ്ചലോ എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജ് ജോസഫ് സ്വാഗതവും കെ. വി. ചാക്കോ നന്ദിയും പറഞ്ഞു.പിറവം മണ്ഡലത്തിലെ 17 യൂണിറ്റുകളിലെ വ്യാപാരികള്‍ സമരത്തില്‍ പങ്കെടുത്തു.

Prev Post

കെ. എസ് .എസ്. പി. എ ഭാരവാഹികൾ

Next Post

എൻ.ഡി.എ ഇലഞ്ഞി ജന പഞ്ചായത്ത്

post-bars