പിറവത്ത് പുഴയിൽ അമ്മയുടെയും രണ്ട് വയസ്സുള്ള ആൺ കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
പിറവം : പിറവത്ത് പുഴയിൽ അമ്മയുടെയും ഏകദേശം രണ്ട് വയസ്സുള്ള ആൺ കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. മുളക്കുളം പാലത്തിന് സമീപം ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒഴുകിയെത്തിയ കുട്ടിയുടെ മൃതദേഹമാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പാവയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ 35 വയസ്സോളം പ്രായമായ സ്ത്രീയുടെ മൃതദേഹം കൂടി പിന്നീട് കണ്ടെത്തുകയായിരുന്നു. അമ്മയുടെ മൃതദേഹം പിറവം പോലീസ് സ്റ്റേഷൻ പരിധിയിലും, കുട്ടിയുടെ മൃതദേഹം വെള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിലും ആണ് കണ്ടെത്തിയത്. തുടർന്ന് രണ്ട്
മൃതദേഹങ്ങളും പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരുന്നു
.
