കോളങ്ങായി മാലാഖ പള്ളിയിൽ സഹൃദയ ഫെസ്റ്റ് ഞായറാഴ്ച നടക്കും
പിറവം: കോളങ്ങായി സെന്റ് മൈക്കിൾസ് പള്ളിയിൽ സഹൃദയ ഫെസ്റ്റ് ( ഗ്രാമോത്സവം) ഞായറാഴ്ച നടക്കും. എറണാകുളം- അങ്കമാലി അതിരൂപതയുടെ സാമൂഹ്യ ക്ഷേമ വിഭാഗമായ സഹൃദയ വെൽഫെയർ സർവീസിന്റെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത് ഫെസ്റ്റിൽ ആരോഗ്യകരമായ ഭക്ഷണ ശീലത്തിനും ജീവിതശൈലിക്കും ഉതകുന്ന നാടൻ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ,ആയുർവേദ മെഡിക്കൽ ക്യാമ്പ് കൗൺസിലിംഗ് സൗകര്യം ഉണ്ടാകും. പാരമ്പര്യേതര ഊർജ്ജ മാർഗ്ഗങ്ങൾ ആയിട്ടുള്ള ബയോഗ്യാസ് സോളാർ തുടങ്ങിയ പദ്ധതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ക്യാമ്പിൽ അറിയാൻ സാധിക്കും .രാവിലെ 8 മണി മുതൽ ക്യാമ്പ് ആരംഭിക്കും.
