Back To Top

June 27, 2026

കള്ള് ചെത്തുവ്യവസായത്തെ സംരക്ഷിക്കുന്ന മദ്യനയം നടപ്പിലാക്കണം – എ. ഐ. ടി. യുസി

 

 

പിറവം : പരമ്പരാഗതതെഴിൽ മേഖലയായ കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുവാൻ കഴിയുന്ന മദ്യനയം നടപ്പിലാക്കണമെന്ന് പിറവം – തൃപ്പൂണിത്തുറ റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ എ. ഐ.ടി യു.സി വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വിദേശ മദ്യ വ്യാപരത്തെ സർക്കാർ പ്രോൽസാഹിപ്പിക്കുകയാണ്. മദ്യകമ്പനികൾക്ക് ബജറ്റിൽ നികുതി ഇളവ് പോലും പ്രഖ്യാപിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ചെത്തുതൊഴിലാളി ഫെഡറേഷൻ എ. ഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ടി . എൻ രമേശൻ ഉദ്ഘാടനം ചെയ്തു. സി. എൻ സദാമണി യോഗത്തിൽ അദധ്യക്ഷത വഹിച്ചു. യൂണിയൻ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. എൻ സുഗതൻ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി കെ എൻ ഗോപി, ബിമൽ ചന്ദ്രൻ , കെ.പി ഷാജഹാൻ , കെ.സി. തങ്കച്ചൻ,എം. ആർ പ്രസാദ്, കെ. എൻ മോഹനൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സി .എൻ സദാമണി പ്രസിഡൻ്റ്, കെ. എൻ ഗോപി സെക്രട്ടറി, പി.കെ സുകുമാരൻ, എ. ആർ. സുരേഷ് (വൈസ് പ്രസിഡൻ്റ മാർ) എം .ആർ . പ്രസാദ്, സന്ദീപ് ദിവാകരൻ (ജോയിൻ്റ് സെക്രട്ടറിമാർ) കെ എൻ മോഹനൻ (ട്രഷ്റർ) എന്നി വരെ തെരഞ്ഞെടുത്തു.

 

 

ചിത്രം : പിറവം തൃപ്പൂണിത്തുറ റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ എ. ഐ ടി യു സി വാർഷികസമ്മേളനം സംസ്ഥാനസെക്രട്ടറി ടി എൻ രമേശൻ ഉദ്ഘാടനം ചെയ്യുന്നു

 

Prev Post

പിറവത്ത് പുഴയിൽ അമ്മയുടെയും രണ്ട് വയസ്സുള്ള ആൺ കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

Next Post

പിറവം പുഴയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി

post-bars