യു.ഡി.എഫ് സർക്കാർ പിറവത്തോട് കാണിക്കുന്നത് ചിറ്റമ്മ നയം കേരള കോൺഗ്രസ് എം .
പിറവം: സംസ്ഥാന സർക്കാർ പിറവത്തോട് കാണിക്കുന്നത് ചിറ്റമനയമാണെന്നും, അതിനുള്ള പ്രധാന തെളിവാണ് വി.ഡി. സതീശൻ അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിൽ പിറവത്തോട് കാണിച്ച കടുത്ത അവഗണനയെന്നും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സാബു കെ ജേക്കബ് .സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പിറവത്തോടുള്ള അവഗണനയിലും ജനവിരുദ്ധ നയങ്ങൾക്കെതിരെയും നടത്തിയ ജനകീയ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സലിംകുമാർ എന്ന ചലച്ചിത്ര താരത്തെ ബഹുമാനിച്ചു അദ്ദേഹത്തിന് സ്മാരകം നിർമ്മിക്കാൻ ഒരു കോടി രൂപ അനുവദിപ്പിച്ച കേരള സർക്കാർ, കേരളം കണ്ട ഏറ്റവും വലിയ നിയമസഭാ സമാജികനായ ടിഎം ജേക്കബിനായി അനുവദിച്ചത് 50 ലക്ഷം രൂപയാണ് . ഇതുതന്നെ പിറവത്ത് കാണിക്കുന്ന ഏറ്റവും വലിയ അവഗണനയ്ക്ക് ഉദാഹരണമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. യോഗത്തിന് ജോൺസൺ പാർപ്പാട്ടിൽ അധ്യക്ഷത വഹിച്ചു. സത്രീ സുരക്ഷ പെൻഷൻ നിഷേധിച്ച സർക്കാരിന്റെ സ്ത്രീ വിരുദ്ധ നടപടിക്കെതിരെ പ്രതീകാത്മകമായി രണ്ട് വനിതകൾക്ക് സ്ത്രീ സുരുക്ഷാ പെൻഷൻ,കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗം വിൽസൺ പൗലോസ് വിതരണം ചെയ്തു. ആശംസകൾ അർപ്പിച്ചു, ജോർജ് ചമ്പമല,സുരേഷ് ചന്തേലി, അഡ്വ. മോർണി കുര്യാക്കോസ്, പഞ്ചായത്ത് അംഗങ്ങൾ ആയ ജിൻസി സജിമോൻ, ബിനോയ് ഹരിദാസ് , റോസിലി സാബു, മുൻ കൗൺസിലർ തമ്പി പുതു വാക്കുന്നേൽ, ജയൻ ചോറ്റാനിക്കര,ജോസ് പാറേക്കാട്ട്,എന്നിവർ സംസാരിച്ചു. യോഗത്തിന് സാജു ചെന്നാട്ട് കൃതജ്ഞതയും ഡോജിൻ ജോൺ സ്വാഗതവും പറഞ്ഞു.
ചിത്രം : സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പിറവത്തോടുള്ള അവഗണനയിലും ജനവിരുദ്ധ നയങ്ങൾക്കെതിരെയും നടത്തിയ ജനകീയ വിചാരണ സദസ്സ് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സാബു കെ ജേക്കബ് ഉദ്‌ഘാടനം ചെയ്യുന്നു.
