പിറവം പുഴയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി
പിറവം: പിറവം പുഴയിൽ നിന്ന് ഒരു പുരുഷൻ്റെ മൃതദേഹം കൂടി കണ്ടെത്തി. ആറ്റുതീരം പാർക്കിന് സമീപത്തു നിന്നും ഫയർ ഓഫീസർ
എ.കെ പ്രഫുലിന്റെ നേത്യത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ടീം ആണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ഇന്നലെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി പായിപ്ര സ്വദേശി വിജിമോൾ(43) ആണെന്ന് തിരിച്ചറിഞ്ഞു. ഇവർ വ്യഴാഴ്‌ച ആറ്റുതീരം പാർക്കിൽ എത്തിയിരുന്നതായും സൂചനയുണ്ട്. കൂടെ ഭർത്താവ് നാരായണനും മൂത്തമകളും ഉണ്ടായിരുന്നു. യുവതിക്ക് കാഴ്ചപരിമിതി ഉള്ളതായും
പാർക്കിൽ ഇവരെ കണ്ട ഇലഞ്ഞി സ്വദേശികൾ പറയുന്നു. തങ്ങളുടെ മക്കളോടൊപ്പം ഈ കുട്ടികൾ പാർക്കിൽ കളിച്ചിരുന്നതായും പറയുന്നുണ്ട് .കൂടാതെ പിറവം പോസ്റ്റോഫീസ് ജങ്ഷനിലുള്ള ഹോട്ടലിൽ എത്തി ഭക്ഷണം കാഴ്ച്ചതായും വിവരമുണ്ട്. കാണാതായ നാരായണാനാണ് ഇപ്പോൾ കണ്ടെത്തിയ പുരുഷൻ്റെ മൃതദേഹം എന്ന് കരുതുന്നു. ഇനി 7 വയസുള്ള പെൺകുട്ടിയെ കൂടി കിട്ടാനുണ്ട് . പോലീസ് അന്യോഷണം നടക്കുന്നുണ്ട് . സാമ്പത്തിക ബുദ്ധിമുട്ടു മൂലം കുടുംബത്തോടൊപ്പം ജീവൻ ഒടുക്കിയതാണെന്ന നിഗമനത്തിലാണ് പോലീസ് .
