Back To Top

June 26, 2026

പുത്തൻ സംരംഭകരെ പ്രോൽസാഹിപ്പിക്കണം. ഫ്രാൻസിസ് ജോർജ് എം.പി

 

പിറവം : അഭ്യസ്ത വിദ്യരും തൊഴിൽ രഹിതരുമായ യുവാക്കൾ പുതിയ സംരംഭങ്ങൾ ആരംഭിക്കുവാൻ തയ്യാറായാൽ അവരെ പ്രോൽസാഹിപ്പിക്കുന്ന സമീപനമാണ് ബാങ്കുകളും വ്യവസായ വകുപ്പും ചെയ്യേണ്ടതെന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു

കോട്ടയം ജില്ലയിലെ സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ട് , വിവിധ ബാങ്ക് വായ്‌പകളെക്കുറിച്ചും വ്യവസായ വകുപ്പിൻ്റെ പദ്ധതികളെക്കുറിച്ചും അവബോധം നൽകുന്നതിനായി സംഘടിപ്പിച്ച ‘ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് ‘കോട്ടയം ജില്ലാ ആസൂത്രണ സമിതി ഹാളിൽ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കുകൾ സംരംഭകരോട് തികച്ചും നീതിപൂർവ്വമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. വായ്പയ്ക്കായി സമീപിക്കുന്ന സംരംഭകരോട് അനുകൂലമായ നിലപാട് സ്വീകരിക്കാനും, തിരിച്ചടവ് മുടങ്ങുന്ന സാഹചര്യങ്ങളിൽ പെട്ടെന്നുള്ള കർശന നടപടികളിലേക്ക് കടക്കാതെ നിലവിലുള്ള എം.എസ്.എം.ഇ റിവൈവൽ ആൻഡ് റീഹാബിലിറ്റേഷൻ (MSME Revival and Rehabilitation) സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി അവർക്ക് ആവശ്യമായ സമയവും അവസരവും നൽകാനും ബാങ്കുകൾ തയ്യാറാകണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.പത്ത് കോടി രൂപ വരെയുള്ള CGTMSE കവർ സ്കീം നിലവിലുണ്ടായിട്ടും ബാങ്കുകൾ അത് അനുവദിക്കുന്നതിൽ വിമുഖത കാണിക്കുന്ന പ്രവണത അവസാനിപ്പിക്കുകയും, ഈ പദ്ധതി സംരംഭകർക്ക് ഫലപ്രദമായി ലഭ്യമാക്കുകയും വേണം. സർഫാസി (SARFAESI) ആക്ട് പ്രകാരമുള്ള കടുത്ത നിയമനടപടികളിലേക്ക് കടക്കുന്നതിന് മുൻപ്, സംരംഭങ്ങൾക്ക് പുനരുജ്ജീവനത്തിനുള്ള (Revival) കൃത്യമായ അവസരം നൽകേണ്ടതുണ്ട്. കൂടാതെ, എം.എസ്.എം.ഇ യൂണിറ്റുകളുടെ അഭിവൃദ്ധിക്കായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന ‘ചാമ്പ്യൻസ്’ (CHAMPIONS) പോർട്ടൽ പദ്ധതിയിലേക്ക് കോട്ടയം ജില്ലയിൽ നിന്നുള്ള അർഹരായ സംരംഭകരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ ബാങ്ക് വായ്പകൾ സമ്മേളനത്തിൽ വിതരണം ചെയ്തു. കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ.എ.എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി. എ, ഡെപ്യൂട്ടി ജനറൽ മാനേജർ, എസ്.ബി.ഐ, കോട്ടയം മുഹമ്മദ് ഉമ്മർ, അനുരാജ് എം.എസ് , മനോജ് കെ ,വെങ്കിടേശൻ എസ് , ബിന്ദു എം, ശോഭ കെ.കെ, ടി. പി ജോസഫ് , മിനിമോൾ സി.ജി എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : കോട്ടയത്ത് നടന്ന ജില്ലാതല ബാങ്കേഴ്സ് മീറ്റ് ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യുന്നു

 

Prev Post

ബാംഗ്ലൂരിൽ വച്ച് മതില്‍ ഇടിഞ്ഞു വീണ് മരിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക്് അഞ്ചു…

Next Post

ബജറ്റിൽ പിറവത്തിന് അവഗണന: സിപി.എം പിറവത്ത് പ്രതിഷേധസായാഹ്നം നടത്തി

post-bars