Back To Top

June 18, 2026

പിറവം എംസ്എം ഐ ടി ഐ യിൽ വാർഷികഘോഷവും സ്കോളർഷിപ് വിതരണവും

 

പിറവം : എം.സ്.എം.ഐ.ടി ഐ യിൽ വാർഷികാഘോഷവും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് യാത്രയയപ്പും സ്കോളർഷിപ് വിതരണവും നടത്തി. ഐ.ടി.ഐ ഡയറക്ടർ ഫാ. ഡോ. ബേബി മഠത്തിക്കുന്നത് അധ്യക്ഷത വഹിച്ച സമ്മേളനം പിറവം മുനിസിപ്പൽ ചെയർ പേഴ്സൺ കെ.ആർ. പ്രദീപ് കുമാർ ഉൽഘാടനം ചെയ്തു .

അധ്യയന വർഷത്തിൽ നല്ല നിലയിൽ പഠനം പൂർത്തിയാക്കിയ 10ഓളം വിദ്യാർത്ഥികൾക്ക് ചിറ്റില്ലപ്പിള്ളി ഫൌണ്ടേഷൻ നൽകിയ സ്കോളർഷിപ്പുകൾ മുനിസിപ്പൽ ചെയർമാൻ വിതരണം ചെയ്തു. ഐ ടി ഐ പ്രിൻസിപ്പാൾനീതു സോമൻ , വൈസ് പ്രിൻസിപ്പാൾ ഫാ. ഷിജു തോമസ്‌,വത്സല വർഗീസ് , രമ്യ ബിജോയ് ,ഏലിയാമ്മ ഫിലിപ്പ്, ശ്രീകുമാർ ഇലഞ്ഞി, പി ടി എ പ്രസിഡന്റ് റോയ് , ഐ.ടി.ഐ. സ്റ്റാഫ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

 

ചിത്രം : പിറവം എംസ്എം ഐ ടി ഐ യിൽ വാർഷികഘോഷവും സ്കോളർഷിപ് വിതരണവും മുനിസിപ്പൽ ചെയർ പേഴ്സൺ കെ.ആർ. പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

പിറവം എൻ.എസ്.എസ്. കരയോഗം വാർഷികം

Next Post

പാഴൂർ കല്ലുമാരി റോഡിൽ പൈപ്പ് പൊട്ടി റോഡു തകർന്നു       …

post-bars