പിറവം എൻ.എസ്.എസ്. കരയോഗം വാർഷികം
പിറവം: പിറവം 591-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൻ്റെയും കരയോഗം വനിതാ സമാജത്തിന്റെയും സംയുക്ത വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ.കെ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ അധ്യക്ഷനായി. കെ.എൻ. രാമൻ നായർ മുഖ്യപ്രഭാഷണം നടത്തി.
കരയോഗത്തിൻ്റെ വിവിധ എൻഡോവ്‌മെൻ്റുകളും വിദ്യാഭ്യാസ പുരസ്കാരങ്ങളും യോഗത്തിൽ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി എം.എ. പ്രേം സുന്ദർ, വനിതാ സമാജം യൂണിയൻ പ്രസിഡൻ്റ് ഡോ. സേതുലക്ഷ്മി, സെക്രട്ടറി രാജി രാജ ഗോപാൽ, കരയോഗം സെക്രട്ടറി ഇ.ജി. രാമചന്ദ്രൻ നായർ, കെ.എൻ. ശശിധരൻ നായർ, കരയോഗം വനിതാ സമാജം പ്രസിഡന്റും കൗൺസി ലറുമായ രമാ വിജയൻ, സെക്രട്ടറി സന്ധ്യാ രജീഷ്, സുധീഷ്‌കുമാർ, എം.ആർ. ബാബു എന്നിവർ സംസാരിച്ചു.
ചിത്രം: പിറവം 591-ാം നമ്പർ എൻ.എസ്.എസ്. കരയോഗം വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ.കെ. ദിലീപ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു
.
