Back To Top

June 18, 2026

പാഴൂർ കല്ലുമാരി റോഡിൽ പൈപ്പ് പൊട്ടി റോഡു തകർന്നു                        

 

പിറവം: പാഴൂർ കല്ലുമാരി റോഡിൽ പൈപ്പ് പൊട്ടി റോഡു തകർന്നു. കല്ലുമാരിയിലെ ടാങ്കിൽ നിന്നും റോഡിന് അടിയിലൂടെ പാഴൂർ ഭാഗത്തെ വിവിധ ഡിവിഷനുകളിൽ ശുദ്ധജലം എത്തിക്കുന്ന പൈപ്പ് ആണ് ഉഗ്രശബ്ദത്തോടെ പൊട്ടിയത്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ശക്തമായി പ്രവഹിച്ചതോടെ റോഡ് പൂർണമായും തകർന്നു. പൈപ്പ് പൊട്ടിയതോടെ പ്രദേശത്ത് ശുദ്ധജല വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. പൈപ്പ് നന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മുൻസിപ്പൽ ചെയർമാൻ അറിയിച്ചു.

 

ചിത്രം : പാഴൂർ കല്ലുമാരി റോഡിൽ പൈപ്പ് പൊട്ടി റോഡ്‌ തകർന്ന നിലയിൽ

.

Prev Post

പിറവം എംസ്എം ഐ ടി ഐ യിൽ വാർഷികഘോഷവും സ്കോളർഷിപ് വിതരണവും

Next Post

ഷിഗെല്ലയില്‍ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

post-bars