Back To Top

June 19, 2026

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചട്ടങ്ങള്‍ ലംഘിച്ച്‌ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് വിവാദത്തില്‍

കൊച്ചി : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചട്ടങ്ങള്‍ ലംഘിച്ച്‌ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് വിവാദത്തില്‍

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അറിയിച്ച്‌ മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാൻ ഗവർണർക്കു അനുവാദമുള്ളൂ. ഭരണഘടനാപരമായി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ ഗവർണർക്കു അധികാരമില്ല. എന്നാല്‍ ഇതൊന്നും താൻ അറിഞ്ഞിട്ടില്ലെന്ന വിചിത്രന്യായീകരണമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിയത്.

കേരളത്തില്‍ കാവിവത്കരണത്തിനു യുഡിഎഫ് സർക്കാർ മൗനാനുവാദം നല്‍കുകയാണെന്നാണ് ആരോപണം. ഇത്രയും ഗുരുതരമായ ഒരു കാര്യം നടന്നിട്ടും വകുപ്പുകളുടെ ഏകോപന ചുമതലയുള്ള, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞിട്ടില്ലെന്നു പറയുമ്പോള്‍ പ്രശ്‌നം സങ്കീർണമാകുന്നു

അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനെന്ന പേരിലാണ് ഗവർണർ വിവിധ വകുപ്പുകളുടെ യോഗം നേരിട്ടു വിളിച്ചുചേർത്തത്. ചൊവ്വാഴ്ച നടന്ന യോഗത്തില്‍ ഉദ്യോഗസ്ഥർ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആണ് ഇക്കാര്യം കേരളത്തെ അറിയിച്ചത്. പ്രതിപക്ഷ നേതാവ് അറിഞ്ഞ കാര്യം, എല്ലാ വകുപ്പുകളുടെയും ഏകീകരണ ചുമതലയുള്ള, സർക്കാരിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുമ്പോള്‍ ഗവർണറുടെ തിട്ടൂരത്തിനു സംസ്ഥാനം വഴങ്ങുകയാണോയെന്ന വിമർശനവുമുണ്ട്.

Prev Post

ഓണക്കൂർ – മാമല റോഡ്‌ അടിയന്തരമായി ടാറിംഗ് പൂർത്തിയാക്കണം       …

Next Post

സൈബർ തട്ടിപ്പുകാരെ സമൂഹത്തിലെ “പരാദങ്ങള്‍’ എന്ന് വിമർശിച്ച സുപ്രീംകോടതി

post-bars