Back To Top

June 18, 2026

ലഹരിക്കെതിരെ സെന്റ് ഫിലോമിനാസിൽ കളിക്കളം  

 

 

 

പിറവം : ഫിഫ വേൾഡ് കപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളുടെ ജേഴ്സികളണിഞ്ഞും പ്രിയപ്പെട്ട താരങ്ങളുടെ ചിത്രങ്ങൾ വഹിച്ചും ലഹരിക്കെതിരെയുള്ള പ്ലാക്കാർഡുകൾ കൈകളിൽ പിടിച്ചും ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജ് വിദ്യാർത്ഥികൾ ഫുട്ബോൾ ഗ്രൗണ്ടിൽ അണിനിരന്നു. തുടർന്നു നടന്ന റാലിയിൽ ആയിരത്തഞ്ഞൂറോളം കുട്ടികൾ ട്രാക്ക് പാന്റ്സും ജേഴ്സികളുമണിഞ്ഞ ഇഷ്ടരാജ്യങ്ങളുടെ പതാകയേന്തി നടന്നു നീങ്ങി. കൂത്താട്ടുകുളം പോലീസിന്റെ തൂഫാൻ പ്രോഗ്രാമിനോട് സഹകരിച്ച് ‘ലഹരിക്കെതിരെ കളിക്കളം’ പദ്ധതിയുടെ ഭാഗമായി നടത്തിയ റാലി സ്റ്റേഷനിലെ പ്രിൻസിപ്പൽ സബ്ഇൻസ്പെക്ടർ ശാന്തകുമാർ വി.പി ഫ്ലാഗ് ഓഫ് ചെയ്തു. പോർച്ചുഗീസ്, ബ്രസീൽ, അർജന്റീന ടീമുകളുടെ ഫാൻ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഫിഫ വേൾഡ് കപ്പിന്റെ കൂറ്റൻ ബാനറുകൾ മുകൾ നിലയിൽ നിന്ന് ഓഡിറ്റോറിയത്തിലേക്ക് നിവർത്തിയിട്ട് കുട്ടികൾ ആഘോഷമാക്കി. വേൾഡ് കപ്പ് ഗാനത്തോടൊപ്പം നൃത്തം വച്ചശേഷം പന്ത് വിവിധ ക്യാപ്റ്റൻമാർ തട്ടി സ്റ്റേജിൽ എത്തിച്ചത് വിശിഷ്ടാതിഥികൾ ഗോൾപോസ്റ്റിലേക്ക് തട്ടി ഉദ്ഘാടനം നിർവഹിച്ചു. സീനിയർ പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ജോജു ജോസഫ്, ഡോ.സെൽവി സേവ്യർ, മാർട്ടിൻ ജോൺ, റീവ് ഏലിയാസ് എന്നിവർ പ്രസംഗിച്ചു. സബ്ഇൻസ്പെക്ടർമാരായ ശാന്തകുമാർ, ജോസ് എന്നിവർ ലഹരിയുടെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നയിച്ചു.

 

ചിത്രം : ഫിഫ വേൾഡ് കപ്പിന്റെ പശ്ചാത്തലത്തിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നടന്ന ‘ലഹരിക്കെതിരെ കളിക്കളം’ പരിപാടിയുടെ ഉദ്ഘാടനം കൂത്താട്ടുകളം സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർ ശാന്തകുമാർ വി.പി നിർവഹിക്കുന്നു.

 

Prev Post

കെ.എസ്.എസ്.പി.എ ഏകദിന ശില്പശാല നടത്തി; പെൻഷൻകാരുടെ സുവർണ്ണകാലം വരുന്നുവെന്ന് ടി. വിനയദാസ്

Next Post

ഓണക്കൂർ – മാമല റോഡ്‌ അടിയന്തരമായി ടാറിംഗ് പൂർത്തിയാക്കണം       …

post-bars