ഓണക്കൂർ ദേവി ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട കേസിൽ മേൽശാന്തി അറസ്റ്റിൽ.
പിറവം:ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ ദേവീ ദേവൻമാരുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപെട്ട സംഭവത്തിൽ പൊലീസ് മേൽശാന്തി കെ.ഇ. ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തു.. സ്വർണ്ണ ആഭരണങ്ങൾ മാറ്റി വ്യാജ ആഭരണങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തിയാണ് തട്ടിപ്പടത്തിയത്. ഭഗവതിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 4 ഗ്രാം, 12ഗ്രാം വിതം തൂക്കമുള്ള 2 ലോക്കറ്റുകളും കൃഷ്ണ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 4 ഗ്രാമിന്റെയും ലോക്കറ്റുമാണു മോഷ്ടിച്ചത്. അമ്പലപ്പുഴ സ്വദേശിയാണ് മേൽശാന്തി ഉണ്ണികൃഷ്ണൻ. ക്ഷേത്രം ഭരണസമിതിക്ക് വന്ന ഫോൺ സന്ദേശം ആണ് മോഷണം കണ്ടെത്താൻ കാരണമായത്. ആഭരണങ്ങൾ വിറ്റ കോതമംഗലത്തെ സ്ഥാപനത്തിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
