Back To Top

May 22, 2026

ട്രാവലർ പെട്ടി ഓട്ടോയിലിടിച്ച് ഡ്രൈവർ മരിച്ചു  ട്രവലർ പെട്ടി ഓട്ടോയിലിടിച്ച് പെട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

പിറവം : പാമ്പാക്കുട മേമ്മുറി നെയ്ത്‌തുശാലപ്പടി മണപ്പാട്ട് എം.എ.വിജയകുമാ (59) റാണ് മരിച്ചത്. വ്യാഴാഴ്‌ച വൈകീട്ട് ആറ് മണിയോടെ നെട്ടൂപ്പാടം – കിഴുമുറി റോഡിലാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ ഉടനടി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഫലമുണ്ടായില്ല. മേഖലയിലെ മികച്ച പൈനാപ്പിൾ കർഷകനായ വിജയകുമാർ പാരമ്പര്യമായി കോടങ്കി കലാകാരനുമാണ് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് മുന്നിൽ കോടങ്കി കെട്ടിയിരുന്നത് വിജയകുമാറാണ്.

Prev Post

ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ സ്വർണ്ണ ആഭരണങ്ങൾ നഷ്ട്ടപെട്ടു         …

Next Post

ഓണക്കൂർ ദേവി ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട കേസിൽ മേൽശാന്തി അറസ്റ്റിൽ.  

post-bars