ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ സ്വർണ്ണ ആഭരണങ്ങൾ നഷ്ട്ടപെട്ടു
പിറവം : ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ ദേവീ ദേവൻമാരുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണം നഷ്ടപെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്വർണ്ണ ആഭരണങ്ങൾ മാറ്റി വ്യാജ ആഭരണങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തുകയായിരുന്നു. ഭഗവതിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 4 ഗ്രാം, 12ഗ്രാം വിതം തൂക്കമുള്ള 2 ലോക്കറ്റുകളും ,കൃഷ്‌ണ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 4 ഗ്രാമിൻ്റെയും ലോക്കറ്റുമാണു കാണാതായത്. അമ്പലപ്പുഴ സ്വദേശിയായ മേൽ ശാന്തിയാണ് ക്ഷേത്രത്തിൽ സേവനമനുഷ്‌ഠിക്കുന്നത്. സ്ഥിരമായി വിഗ്രഹത്തിൽ അണിയിക്കേണ്ടതുള്ളതിനാൽ മേൽശാന്തിയുടെ കൈവശം ആയിരുന്നു ആഭരണങ്ങൾ. ക്ഷേത്രം ഭാരവാഹികൾക്ക് വന്ന ഫോൺ സന്ദേശം ആണ് മോഷണം കണ്ടെത്താൻ കാരണമായത്. 2018 ൽ ഒരു ഭക്തൻ വഴിപാടായി സമർപ്പിച്ചതാണ് 4 ഗ്രാം തൂക്കമുള്ള 2 സ്വർണ ലോക്കറ്റുകൾ. ക്ഷേത്രം ഭരണസമിതി ചാർത്തിയിരുന്നതാണ് 12 ഗ്രാം തൂക്കമുള്ള ലോക്കറ്റ് . മേൽശാന്തി ചുമതല വഹിച്ചിരുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്യോഷണം നടത്തുന്നത്.
