കിണർ നന്നാക്കാനിറങ്ങി കുടുങ്ങിയ ആളെ രക്ഷപെടുത്തി
പിറവം : വീട്ടുമുറ്റത്തെ കിണർ നന്നാക്കാനിറങ്ങി അതിൽ കുട ങ്ങിപ്പോയ ഗൃഹനാഥനെ അഗ്നി രക്ഷാസേനയത്തി രക്ഷിച്ചു. മണീട് വെട്ടിത്തറ പാറപ്പുഴയിൽ പി.എം. വർഗീസിനാണ് (70) അഗ്നിരക്ഷാ സേന രക്ഷകരായത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കിണർ വൃത്തിയാക്കിക്കഴിഞ്ഞ് മു കളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ കാൽ കോച്ചിവലിച്ച് കയറാനാകാതെ വരുകയായിരുന്നു.
പിറവം അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ഓഫീസർ വി.എസ്. സനീഷിന്റെ നേതൃത്വത്തിലെത്തിയ സേന നെറ്റ് ഉപയോഗിച്ചാണ് വർഗീസിനെ കരയിലെത്തിച്ചത് .
ചിത്ര : കിണറ്റിൽ കുടുങ്ങിപ്പോയ ഗൃഹനാഥനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു
.
