വേസ്റ്റ് ടു വണ്ടർ പാർക്ക്” ഉദ്ഘാടനം ചെയ്തു
പിറവം : നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ദേവിപടിയിൽ “വേസ്റ്റ് ടു വണ്ടർ പാർക്ക്” ഉദ്ഘാടനം ചെയ്തു. മുമ്പ് മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന പ്രദേശം ശുചീകരിച്ച് മനോഹരമായ വണ്ടർ പാർക്കാക്കി മാറ്റിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. നഗരസഭ ചെയർപേഴ്സൺ കെ. ആർ. പ്രദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു, കൗൺസിലർമാരായ അഡ്വ. ഷിബുതോമസ്, വത്സല വർഗീസ്, ഉണ്ണി വല്ലയിൽ,അരുൺ മാത്യൂ, വി.ടി പ്രതാപൻ,രമ വിജയൻ, ലൂസി സണ്ണി, രമ്യ ബിജോയി, നഗരസഭ സെക്രട്ടറി വി പ്രകാശ് കുമാർ, ഹെൽത്ത് വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.മാലിന്യ സംസ്കരണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതോടൊപ്പം ഉപേക്ഷിക്കപ്പെട്ട ഇടങ്ങളെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പൊതുസ്ഥലങ്ങളാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചിത്രം : നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ദേവിപടിയിൽ “വേസ്റ്റ് ടു വണ്ടർ പാർക്ക്” നഗരസഭ ചെയർപേഴ്സൺ കെ. ആർ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
