അതിഥി തൊഴിലാളികളുടെ വിവരശേഖരണം മണീടിൽ സംയുക്ത യോഗം നടത്തി
പിറവം : അഥിതി തൊഴിലാളികളുടെ വിവര ശേഖരണത്തിനും അവരുടെ താമസ സുരക്ഷക്കും, പരിസര ശുചീകരണ വിഷയങ്ങങ്ങളും ചർച്ച ചെയ്യുന്നതിനായി മണീടിൽ സംയുക്ത യോഗം ചേർന്നു. അതിഥി തൊഴിലാളികളുടെ താമസ സ്ഥലം(കെട്ടിടം) ഉടമകളുടെയും, കോൺട്രാക്ടർമാരുടെയും, ആശാ പ്രവർത്തകരുടെയും വ്യാപാരികളുടെയും സംയുക്ത യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി ബിജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ രാമമംഗലം എസ്.ഐ. സിബി അച്ചുതൻ ക്ലാസ് എടുത്തു. യോഗത്തിൽ എല്ലാ കെട്ടിട ഉടമകൾക്കും അവരുടെ കെട്ടിടങ്ങളിൽ താമസിക്കുന്നവരുടെ വിവര ശേഖരണത്തിനായി ഒരു ഫോം നല്കുകയും എല്ലാ അതിഥി തൊഴിലാളികളുടെയും ആധാർ കാർഡും പ്രസ്തുത ഫോമും 10 ദിവസത്തിനകം പഞ്ചായത്തിൽ ഏൽപ്പിക്കുന്നതിനും, അവരുടെ കെട്ടിടങ്ങളിൽ കാമസിക്കുന്ന അതിഥിതൊഴിലാളികളുടെ പേരും മറ്റ് വിവരങ്ങളുമടങ്ങിയ ഒരു രജിസ്റ്റർ സൂക്ഷിക്കണമെന്നും അറിയിച്ചു. അതിഥി തൊഴിലാളികളുടെ താമസസ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ എന്ന് പരിശേധിക്കുവാനും പാൻ മസാല അടക്കമുള്ള വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുമായിട്ട് ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചു. യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
ചിത്രം : അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനും, പരിസര ശുചീകരണ പ്രവർത്തനങ്ങൾക്കുമായി മണീടിൽ ചേർന്ന സംയുക്ത യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജി ഉദ്‌ഘാടനം ചെയ്യുന്നു.
