Back To Top

April 24, 2026

നെൽ കർഷകർക്കുള്ള സബ് സിഡി വൈകുന്നു -കരഷകർ പ്രതിസന്ധിയിൽ

 

പിറവം : കൂലി ചിലവ് ഇനത്തിൽ നെൽ കർഷകർക്ക് നൽകേണ്ട സബ് സിഡി വൈകുന്നതിനാൽ കർഷകരാകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. പിറവം മുനിസിപ്പാലിറ്റിയിലെ 2025 -26 സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പായി സർക്കാരിൽ നിന്നും ലഭിക്കേണ്ട 25 ലക്ഷത്തോളം രൂപയാണ് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കർഷകർക്ക് സമയത്ത് കിട്ടാതായത്. 30 ലക്ഷം രൂപയിൽ 5 ലക്ഷത്തോളം രൂപ മാത്രമാണ് നാളിതുവരെയായി കർഷകർക്ക് വിതരണം ചെയ്യാനായത്. അർഹരായ കൃഷിക്കാർക്ക് നൽകേണ്ട സബ്‌സിഡി തുകയുടെ ലിസ്റ്റ് വളരെ നാളുകൾക്ക് മുമ്പേതന്നെ മുനിസിപ്പാലിറ്റി തയ്യാറാക്കായിരുന്നു . കൂലി ചിലവ് സബ്സിഡി തുകയുടെ ആദ്യ ഗഡുവിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചിരുന്നു .പിന്നീട് സർക്കാർ ഫണ്ട് അനുവദിക്കാത്തതിനെ തുടർന്നും ട്രഷറി നിയന്ത്രണം വന്നതിനാലും ആണ് പദ്ധതി തുക ലഭിക്കാതെ പോയത്. മറ്റുപല തദ്ദേശസ്ഥാപനങ്ങളിലും ഇതേ അവസ്ഥയാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട തുക ലഭിക്കുന്നതിനുള്ള നടപടികൾ വീണ്ടും സ്വീകരിച്ചതായി കർഷകർക്കുണ്ടായ ആശങ്ക അകറ്റുവാൻ കൂടിയ യോഗത്തിൽ അറിയിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ കെ ആർ പ്രദീപ്കുമാറിന്റെ അധ്യക്ഷതയിൽ പാടശേഖരസമിതി, നെല്ലുൽപാദക സമിതി,കർഷക സംഘടനകൾ എന്നിവരുടെ സംയുക്ത യോഗം ചേരുകയും എത്രയും പെട്ടെന്ന് കർഷകർക്ക് നൽകേണ്ട കുടിശ്ശിക ഫണ്ട് അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ജലസേചനത്തിനുള്ള വെള്ളം കടന്നുപോകുന്ന മൈനർ ഇറിഗേഷന്റെ കനാലുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തരിശുഭൂമികൾ കൃഷിയോഗ്യമാക്കുവാനും കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനും അതാത് പ്രദേശത്തെ പാടശേഖരസമിതികളുടെ നേതൃത്വത്തിൽ കർഷകരെ വിളിച്ചു കൂട്ടുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി,സ്ഥിരം സമിതി അധ്യക്ഷന്മാരായ അരുൺ കല്ലറക്കൽ, ജയ്സൺ പുളിക്കൽ, ജിൻസി രാജു, വത്സല വർഗീസ്,ഷിബു തോമസ്, കൗൺസിലർമാർ, കൃഷി ഓഫീസർ, മൈനർ മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥർ പാടശേഖരസമിതി ഭാരവാഹികൾ, എന്നിവർ പങ്കെടുത്തു.

 

Prev Post

പാഴൂർ പള്ളിപ്പാട്ടമ്പലത്തിൽ പത്താമുദയം പാന ഉത്സവം.

Next Post

സ്നേഹഭവൻ വാർഷികം

post-bars