പാഴൂർ പള്ളിപ്പാട്ടമ്പലത്തിൽ പത്താമുദയം പാന ഉത്സവം.
പിറവം: പാഴൂർ പള്ളിപ്പാട്ടമ്പലത്തിൽ പൊങ്കാലയോടെ പത്താമുദയം പാന മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ശ്രീജിത്ത് ഭട്ടതിരി പുല്ല്യട്ട്മന ശ്രീലകത്ത് പരിപാടികൾക്ക് നേതൃത്വം നൽകി. 24 നാണ് പത്താമുദയം പാന. രാവിലെ പതിവ് പൂജകളെതുടർന്ന് 10.30 മുതൽ 12 വരെയാണ് പാനയും, പാനപ്പുരപൂജയും. തുടർന്ന്
വടക്കില്ലത്ത് മനയിലേക്ക് എഴുന്നള്ളിപ്പും ഇറക്കിപൂജയും പാനക്കഞ്ഞി വിതരണവും നടക്കും. വൈകിട്ട് 3.30 ന് വടക്കില്ലത്ത് മനയിൽ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും. രാത്രി 7 ന് നയനം നൃത്തകലാലയത്തിലെ കുമാരി ദേവീകൃഷ്ണ പ്രസാദിൻറെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ, 8 ന് തിരുവാതിരകളി, 8.30 ന് ഭജന.വലിയപാന ദിവസമായ 25 ന് രാവിലെ 9 മുതൽ കുംഭകുടം എഴുന്നള്ളിപ്പ് 10.15 ന് കുംഭകുടാഭിഷേകം. 12.30 ന് പാനപ്പുര പൂജ, 1 മണിക്ക് പാനക്കഞ്ഞി വിതരണം, വൈകിട്ട് 4 ന് പാന എഴുന്നള്ളിപ്പ് എന്നിവ നടക്കും. മുല്ലൂർപ്പടി പെട്രോൾ പമ്പ് കിഴക്കേ നടവഴി ക്ഷേത്രത്തിലേക്ക് തിരികെയെത്തുന്ന പാന എഴുന്നള്ളിപ്പിന് കൊട്ടാരം സജിത് മാരാരുടെ പഞ്ചവാദ്യം കൊട്ടാരം സംഗീത് മാരാരുടെ ചെണ്ടമേളം, ഗജവീരന്മാരായ അരുണിമ പാർത്ഥസാരഥി, തോട്ടക്കാട്ട് രാജശേഖരൻ എന്നിവ അകമ്പടിയാകും. രാത്രി 7.30 ന് നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടാകും.
ചിത്രം: പാഴൂർ പള്ളിപ്പാട്ടമ്പലത്തിൽ പത്താമുദയം പാന മഹോത്സവത്തിന് തുടക്കം കുറിച്ചു നടന്ന പൊങ്കാല സമർപ്പണം
.
