ആദി ശങ്കരജയന്തി സംസ്ഥാന ആഘോഷമായി നടത്തണം – കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
പിറവം : ആദി ശങ്കരജയന്തി സംസ്ഥാന ആഘോഷമായി നടത്തണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു .
വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തിൽ നടന്ന ആദിശങ്കര ജയന്തി സെമിനാർ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാരതത്തിന് മാത്രമല്ല, ലോകത്തിന് തന്നെയാണ് കേരളം ശ്രീശങ്കരനെ സംഭാവന ചെയ്തത്. കേരളിയർക്കും ഇത് അഭിമാനമാണ്.
സനാതന ധർമ്മംതെറ്റായ ദിശയിലേക്ക് നീങ്ങിയപ്പോഴാണ് ശ്രീ ശങ്കരാചാര്യർ സനാതന ധർമത്തെ ഉയർത്തി കൊണ്ടുവന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ചിന്മയ ഭാരവാഹികൾ, രാഷ്ട്രീയ പ്രമുഖർ , മറ്റ് നേതാക്കൾ സംബന്ധിച്ചു.
ചിത്രം : വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തിൽ നടന്ന ആദിശങ്കര ജയന്തി സെമിനാർ സമാപനം ഉദ്ഘാടനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കുന്നു.
