Back To Top

April 16, 2026

സംസ്ഥാനത്ത് താപനില ഉയരുന്നു

സംസ്ഥാനത്ത് താപനില ഉയരുന്നു. വരും ദിവസങ്ങളില്‍ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ സാഹചര്യത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലക‌ള്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഏപ്രില്‍ 19 വരെ സംസ്ഥാനത്തിന്റെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

 

ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ കടുത്ത അസ്വസ്ഥതയ്ക്കും ചൂടിനും സാധ്യതയുണ്ട്. സൂര്യാതപം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

 

പകല്‍ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെയുള്ള ചൂട് നേരിട്ട് ഏല്‍ക്കരുത്

 

നിർജ്ജലീകരണത്തിന് സാധ്യതയുള്ളതിനാല്‍ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക

 

കറുത്തതും ഇറുകിയതുമായ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കുക

 

ഗർഭിണികള്‍, പ്രായമേറിയവർ, കുട്ടികള്‍ എന്നിവർ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കുക

Prev Post

പാമ്പാക്കുടയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

Next Post

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ സെന്റ് ഫിലോമിനസിന് നൂറ് മേനി വിജയം

post-bars