Back To Top

April 14, 2026

പാമ്പാക്കുടയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

 

 

പിറവം : ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കെ പാമ്പാക്കുട പഞ്ചായത്തിൽ വിവിധയിടങ്ങ ളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. വെട്ടിമൂട് ജങ്ഷനിലാണ് കഴിഞ്ഞ ദിവസങ്ങ ളിൽ തുടർച്ചയായി ശുദ്ധജലം പാഴാകുന്നത്. റോഡരികിലൂടെ പരന്നൊഴുകുന്ന ജലം സമീപത്തെ പാടശേഖരത്തിലേക്ക് എത്തുന്നുണ്ട്. നാട്ടുകാർ പരാതി പെടുന്നുണ്ടെങ്കിലും ദിവസങ്ങളായിട്ടും ജല നഷ്‌ടം തടയുന്നതിന് അധികൃതർ നടപടി എടുക്കുന്നില്ലെന്ന് പരാതിയുണ്ട്. തോട് പോലെയാണ് ചിലയിട ങ്ങളിൽ റോഡരികിലൂടെ വെള്ളം ഒഴുകുന്നത്.

ഇതോടെയാണ് ഉയർന്ന പ്ര ദേശങ്ങളിൽ ശുദ്ധജലം ലഭിക്കാത്ത സാഹചര്യവും ഉണ്ട്. കക്കാട് ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള ജലമാണ് പാമ്പാക്കുട പഞ്ചായത്തിലും തിരുമാറാടി പഞ്ചായത്തിലും വിതര ണം ചെയ്യുന്നത്.പതിറ്റാണ്ടുകൾ പഴക്കമുള്ള ആസ്ബറ്റോസ് പൈപ്പുകളാണ് വിതരണത്തിന് ഉപയോഗിക്കുന്നത്. ഇവ നീക്കി പുതിയ ലൈൻ സ്‌ഥാപിക്കണമെന്ന ആവശ്യത്തിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല

.

Prev Post

മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ കൊടിയേറ്റ് മഹോത്സവം hy

Next Post

സംസ്ഥാനത്ത് താപനില ഉയരുന്നു

post-bars