Back To Top

April 16, 2026

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ സെന്റ് ഫിലോമിനസിന് നൂറ് മേനി വിജയം

 

പിറവം : സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇലഞ്ഞി, സെന്റ് ഫിലോമിനസ് പബ്ലിക് സ്കൂൾ നൂറുശതമാനത്തോടെ ജൂബിലി വർഷത്തിൽ ഉജ്ജ്വല വിജയം നേടി. പരീക്ഷയെഴുതിയ 77 പേരിൽ 30 പേർ തൊണ്ണൂറു ശതമാനത്തിനു മുകളിൽ നേടിയപ്പോൾ 42 പേർ ഡിസ്റ്റിങ്ഷനിലും 5 പേർ ഫസ്റ്റ് ക്ലാസ്സിലും പാസായി. കഴിഞ്ഞ വർഷങ്ങളിലെല്ലാം പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും നൂറുശതമാനത്തോടെ ഉന്നത വിജയം നേടിയിരുന്നു. സെറാ എലിസാ വിജു മൂന്നു വിഷയങ്ങൾക്ക് നൂറിൽ നൂറ് നേടികൊണ്ട് 99.6 ശതമാനം മാർക്ക് നേടി ടോപ് സ്കോററായി. റോഷിൻ രാജു രണ്ട് വിഷയങ്ങൾക്ക് ഫുൾ മാർക്ക് നേടി 99.4 ശതമാനത്തോടെ രണ്ടാം സ്ഥാനത്തെത്തി വിജയികളെ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ, ജോജു ജോസഫ്, പി.ടി.എ പ്രസിഡണ്ട് മാജി സന്തോഷ് എന്നിവർ അഭിനന്ദിച്ചു.

 

 

Prev Post

സംസ്ഥാനത്ത് താപനില ഉയരുന്നു

Next Post

പിറമാടം യു.പി. സ്‌കൂളിൽ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം

post-bars