Back To Top

April 14, 2026

മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ കൊടിയേറ്റ് മഹോത്സവം hy

 

പിറവം : നെച്ചൂർ, നീർക്കുഴി, മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ കൊടിയേറ്റ് മഹോത്സവം ഏപ്രിൽ 15 മുതൽ 20 വരെയുള്ള തീയതികളിൽ നടക്കും. 15ന് രാവിലെ 4 30ന് വിഷുക്കണി, വിശേഷാൽ പൂജകൾ, രാവിലെ പത്തിന് കൊടിമര ഘോഷയാത്ര. വൈകിട്ട് 6 30 ദീപാരാധന, നിറമാല, ചുറ്റുവിളക്ക് . രാത്രി ഏഴിന് തൃക്കൊടിയേറ്റ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ആര്യൻ നമ്പൂതിരിപ്പാട് നിർവഹിക്കും .തുടർന്ന് എട്ടുമണിക്ക് അഷ്ടപതി സോപാനസംഗീതം ഏപ്രിൽ 16 വ്യാഴം രാവിലെ 4 30 പള്ളി ഉണർത്തൽ, നിർമ്മാല്യദർശനം ,ഗണപതിഹോമം. വൈകിട്ട് 6 30 ദീപാരാധന. നിറമാല .ചുറ്റുവിളക്ക് തുടർന്ന് അത്താഴപൂജ. രാത്രി ഏഴിന് നൃത്തസന്ധ്യ. ഏപ്രിൽ 17 രാവിലെ ഗണപതിഹോമം, കലശപൂജ, കലശാഭിഷേകം .വൈകിട്ട് അഞ്ചിന് നട നട തുറക്കൽ ,6 30 ദീപാരാധന ,നിറമാല, ചുറ്റുവിളക്ക് .രാത്രി ഏഴിന് വിവിധ കലാപരിപാടികൾ. ഏപ്രിൽ 18 രാവിലെ പതിവ് പൂജകൾ , പത്തു മുതൽ ഉത്സവബലി, വൈകിട്ട് 6 30 ദീപാരാധന നിറമാല, ചുറ്റുവിളക്ക് ഏഴിന് ഗാനമേള .19 രാവിലെ പതിവ് പൂജകൾ .രാവിലെ 9ന് കാഴ്ച ശീവേലി വൈകിട്ട് 6 30 ദീപാരാധന, 7 -ന് ചാക്യാർകൂത്ത്, 8 ന് വലിയവിളക്ക് . 20 രാവിലെ 8 -ന് കൊടിയിറക്കൽ തുടർന്ന് ആറാട്ടിന് എഴുന്നള്ളിപ്പ്,ആറാട്ട് ബലി, 9 മണിക്ക് ആറാട്ട് പുറപ്പാട് നെച്ചൂർ കടവിലെ മടക്കിലമ്മയുടെ ആറാട്ടുകടവിൽ തുടർന്ന് പറ ഇറക്കി എഴുന്നള്ളിപ്പ് , ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ.

 

Prev Post

നിര്യാതനായി

Next Post

പാമ്പാക്കുടയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

post-bars