Back To Top

March 31, 2026

പുതിയ പ്രതീക്ഷയായി പിറവത്ത്‌ എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്രഹാം

പിറവം: കേരളത്തിന്റെ വികസന രംഗത്ത് പുത്തന്‍ പ്രതീക്ഷയായി മാറിയ ട്വന്റി 20 പാര്‍ട്ടിയും, ഇന്ത്യയെ ലോകത്തിന്റെ മുന്‍നിരയിലെത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം വഹിക്കുന്ന എന്‍.ഡി.എയും കൈകോര്‍ത്തതോടെ കേരളത്തിന്റെ വികസനത്തില്‍ ഇനി വരാനിരിക്കുന്നത് മാറ്റത്തിന്റെ കൊടുങ്കാറ്റാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് എൻ.ഡി.എ. സ്ഥാനാർഥി ജിബി കൂത്താട്ടുകുളം മേഖലയിൽ പര്യടനം നടത്തി. കൂത്താട്ടുകുളം എടയാര്‍ ബേക്കന്‍ ഫാക്ടറിക്ക് മുന്നില്‍ നിന്നാരംഭിച്ച പര്യടനം ബി,ജെ,പി, നേതാവ് എം.എന്‍ മധു ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സി.പി സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് കൂത്താട്ടുകുളം, ഇലഞ്ഞി മേഖലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ പര്യടനം പൊന്‍കുറ്റിയില്‍ സമാപിച്ചു. യോഗങ്ങളിൽ എന്‍.ഡി.എ നേതാക്കളായ ഇ.ടി നടരാജന്‍, ഉണ്ണി വല്ലയില്‍, വി.എസ് സത്യന്‍, അരുണ്‍ മാമലശ്ശേരി, എന്‍.ആര്‍ ശ്രീകുമാര്‍, കെ. ബി സോമന്‍, പി.ആര്‍ വിജയകുമാര്‍, ലിന്റോ വില്‍സണ്‍, പി. എസ് അനില്‍കുമാര്‍, ഷാജി കണ്ണന്‍കോട്ടില്‍, വിജയന്‍ അടിപാറ, ഷീജ പരമേശ്വരന്‍, റോയി അബ്രഹാം, ജിതിന്‍ കെ. രാജന്‍, പി.വൈ അബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

 

ചിത്രം : പിറവം നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജിബി അബ്രഹാം കൂത്താട്ടുകുളം വളപ്പില്‍ വോട്ടു തേടിയപ്പോള്‍

 

 

 

 

Prev Post

റബ്ബറിന് 300 രൂപ താങ്ങുവില ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി അനൂപ് ജേക്കബ് മണീടിൽ പര്യടനം…

Next Post

കാർഷിക മേഖലയായ ഇലഞ്ഞിയിൽ പര്യടനം നടത്തി സാബു. കെ ജേക്കബ്

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>