Back To Top

April 1, 2026

കാർഷിക മേഖലയായ ഇലഞ്ഞിയിൽ പര്യടനം നടത്തി സാബു. കെ ജേക്കബ്

പിറവം : ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളും

ജനവിധി നിശ്ചയിക്കുന്ന ഇലഞ്ഞി പഞ്ചായത്തിലെ അന്ത്യാലിൽ നിന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സാബു കെ ജേക്കബിൻ്റെ പര്യടനം

ആരംഭിച്ചത്. തുടർന്ന് പെരുമ്പടവം റേഷൻ കട, ചീപ്പുംപടി എന്നിവിടങ്ങളില സ്വീകരണത്തിന് ശേഷം മുകളേൽതട്ടിൽ സത്രീകളും കുട്ടികളുമടക്കിയ വലിയ ജനക്കൂട്ടമാണ് സാബു കെ ജേക്കബ് സ്വാഗതമോതിയത്. കോതോലിപ്പീടിക, മാണികുന്ന്, പൈങ്കൊമ്പ്, ആലപുരം ഇലഞ്ഞി, പൈങ്കുറ്റി, വണ്ടിപ്പുര, എന്നിവിടങ്ങളിലും പ്രവർത്തകർ വൻ സ്വീകരണമൊരുക്കിയിരുന്നു. ഇലഞ്ഞിയിലെ 17 കോടിയുടെ മുത്തോലപുരം പഴം പച്ചക്കറി സംസ്കരണ കേന്ദ്രം നിർമ്മാണം പൂർത്തിയായെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങാത്തതും ചർച്ചയായി. ഉച്ചക്ക് ശേഷം ഇടയാർ ഓലക്കാടു നിന്നാണ് പര്യടനം ആരംഭിച്ചത്. പര്യടനം കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗം വി .വി ജോഷി ഉദ്ഘാടനം ചെയ്തു.സെബാസ്റ്റ്യൻ കുളത്തിങ്കൽ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പി.ബി രതീഷ് ,ടോമി കെ തോമസ്,കെ എൻ ഗോപി, കെ പി സലിം, പി എസ് മോഹനൻ, സി എൻ പ്രഭ കുമാർ, സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, കെ ചന്ദ്രശേഖരൻ, സിന്ധു മോൾ ജേക്കബ്, വിമൽ ചന്ദ്രൻ, സോജൻ ജോർജ്, കെ എൻ സദാനന്ദൻ, എസ് കൃഷ്ണദാസ്, ബീന ബാബുരാജ് ,ജിൻസൺ വി പോൾ, എ എസ് രാജൻ, ബിജോ പൗലോസ്, ടോജിൻ ജോൺ, സുരേഷ് ചന്ദേലി,അജേഷ് മനോഹർ, രാജു തെക്കൻ, പി ജി പ്രശാന്ത്, തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : എൽ.ഡി.എഫ്. സ്ഥാനാർഥി സാബു.കെ ജേക്കബ് ഇലഞ്ഞി പഞ്ചായത്ത്‌ പര്യടനത്തിൽ .

 

 

 

Prev Post

പുതിയ പ്രതീക്ഷയായി പിറവത്ത്‌ എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്രഹാം

Next Post

ഇന്ദിര ഗ്യാരണ്ടി’ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കും- അനൂപ് ജേക്കബ്       …

post-bars