റബ്ബറിന് 300 രൂപ താങ്ങുവില ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി അനൂപ് ജേക്കബ് മണീടിൽ പര്യടനം നടത്തി
പിറവം : ഇടതു സർക്കാർ പാടെ അവഗണിച്ച റബ്ബർ കർഷകരെ യു.ഡി.എഫ് സർക്കാർ ചേർത്തുപിടിക്കുമെന്നും റബ്ബറിന് കിലോയ്ക്ക് 300 രൂപ താങ്ങുവില ഉറപ്പാക്കുമെന്നും യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ് . മണീട് ഗ്രാമ പഞ്ചായത്തിലെ തെരെഞ്ഞെടുപ്പ് പര്യടനത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം . മണീട്,
പാമ്പ്ര രാജീവ് ഗാന്ധി രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച
പര്യടനം മുൻ എം.എൽ.എ. വി ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.പി ഏലിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ പി. എസ് ജോബ്, കെ. ആർ ജയകുമാർ,വിൽസൺ. കെ. ജോൺ, കെ.കെ സോമൻ, റീസ് പുത്തൻവീട്ടിൽ, ആർ. ഹരി, വി.ജെ ജോസഫ്, പോൾ വർഗീസ്, ജയ സോമൻ, ഷിജി ബിജു, ബിനി ഷാജി,സുനിൽ ഇടപ്പലക്കാട്ടു, രാജു പാണലിക്കൽ, ഷാജി എ.കെ, ജോൺ തോമസ്,എം.എ ഷാജി, എൽദോ പീറ്റർ, പോൾ തോമസ്,മോൻസി വർഗീസ്,വർഗീസ് തച്ചിലുകണ്ടം,തുടങ്ങിയവർ പങ്കെടുത്തു.
മണീട് മേഖലയിലെ കുടിവെള്ള വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ സ്വീകരിച്ച നടപടികളും അംഗൻവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. മണീട് പുഞ്ചയുടെ നവീകരണം, മണീട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് 2 കോടി രൂപ, മണീട് എൽ.പി സ്കൂളിന് പുതിയ കെട്ടിടത്തിന് 75 ലക്ഷം രൂപ, ടൂറിസം പദ്ധതിയായ മണീട് വയലോരം പുനരുദ്ധാരണത്തിന് 71 ലക്ഷം രൂപ, ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 27 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾ തുടർച്ചയായി നടപ്പാക്കി മണീട് പഞ്ചായത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചിത്രം : യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ് മണീടിൽ വോട്ടഭ്യർത്ഥിക്കുന്നു .
