പാമ്പാക്കുട, കൂത്താട്ടുകുളം മേഖലകളിൽ പര്യടനം നടത്തി എൻ.ഡി.എ. സ്ഥാനാർഥി ജിബി എബ്രഹാം
പിറവം : പിറവം നിയോജക മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ചു എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്ബ്രഹാം ഓണക്കൂർ, അഞ്ചെൽപ്പെട്ടി, പാമ്പാക്കുട, കൂത്താട്ടുകുളം, ഇലഞ്ഞി മേഖലകളിൽ തെരെഞ്ഞെടുപ്പ് പര്യടനം നടത്തി. കേന്ദ്ര ഗവർമെന്റിന്റെ ജനക്ഷേമ പദ്ധതികൾ പിറവം മണ്ഡലത്തിൽ നടപ്പാക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്ന് സ്ഥാനാർഥി ഉറപ്പു നൽകി. സ്ഥാനാർത്ഥിക്കൊപ്പം എൻ,ഡി,എ. നേതാക്കളായ
എം എൻ മധു ,അരുൺ മാമലശ്ശേരി, സിജു ഗോപാലകൃഷ്ണൻ , ജോസ് ജോർജ് ,ജിതിൻ കെ രാജൻ ,പി വൈ എബ്രഹാം,പ്രമോദ് കുമാർ, അയ്യപ്പൻ, ശ്രീകുമാർ, റോയ് എബ്രഹാം,പി ആർ വിജയകുമാർ,ഷൈബി, രാജേഷ് മരങ്ങട്ട്, സുധീഷ് തുടങ്ങി നിരവധി ട്വന്റി 20,ബിജെപി പ്രവർത്തകർ സംബന്ധിച്ചു.
ചിത്രം : എൻ .ഡി.എ. സ്ഥാനാർഥി ജിബി എബ്രഹാം ഓണക്കൂറിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്നു.
