Back To Top

March 21, 2026

പിറവത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

 

പിറവം : എൽഡിഎഫ് സ്ഥാനാർത്ഥി സാബു കെ ജേക്കബിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പിറവത്ത് എൽഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. പോസ്റ്റ് ഓഫീസ് കവല – എക്സൈസ് കടവ് റോഡിൽ മണകുന്ന് പെട്രോൾ പമ്പിന് എതിർവശത്താണ് ഓഫീസ്.

മുൻ എംഎൽഎ എം ജെ ജേക്കബ് ഓഫീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി ബി രതീഷ് അധ്യക്ഷനായി. സ്ഥാനാർത്ഥി സാബു കെ ജേക്കബ്,നേതാക്കളായ കെ എൻ ഗോപി, ജിൻസൺ വി പോൾ, ടോമി കെ തോമസ്, കെ ചന്ദ്രശേഖരൻ,കെ പി സലിം ,രാജു തെക്കൻ, സോജൻ ജോർജ്,ജിജോ വെട്ടിക്കൽ , എം പി ഉദയൻ , എ ഡി ഗോപി, സണ്ണി കുര്യാക്കോസ്, സി കെ പ്രകാശ്,സോമൻ വല്ലയിൽ, ബിമൽ ചന്ദ്രൻ, ജൂലി സാബു,ഡോജിൻ ജോൺ, ജോർജ് ചമ്പമല തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : പിറവത്ത് എൽഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് . മുൻ എംഎൽഎ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

 

Prev Post

എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി അബ്രാഹം നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചു  

Next Post

എസ്.യു.സി.ഐ. കമ്മ്യൂണിസ്റ്റ് പിറവംസ്ഥാനാർത്ഥി ടി.സി. രമണൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു       …

post-bars