Back To Top

March 21, 2026

വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ചു എൻ.ഡി.എ. സ്ഥാനാർഥി പിറവത്ത്‌  

 

പിറവം : വികസിത കേരളം എന്ന മുദ്രാവാക്യവുമായി എൻ.ഡി.എ സ്ഥാനാർഥി ജിബി എബ്രഹാം പിറവം നിയോജകമണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകൾ പിറവം പ്രസ്സ് ക്ലബ്ബിലെത്തി മാധ്യമ പ്രവർത്തകരുമായി പങ്കുവച്ചു . പിറവത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികൾ നടപ്പിലാക്കുകയും, പിറവം മേഖലയിലെ സഭാ തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാനാർത്ഥിക്കൊപ്പം എൻ.ഡി.എ. പിറവം നിയോജകമണ്ഡലം ചെയർമാൻ എം.എൻ. മധു, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി ഇ.ടി.നടരാജൻ ,ബി.ഡി.ജെ.എസ് . ജില്ലാ ജനറൽ സെക്രട്ടറി എം.എ. വാസു, 20-20 മണ്ഡലം കോ-ഓർഡിനേറ്റർ പി.വൈ എബ്രഹാം മുൻസിപ്പൽ കൗൺസിലർ ഉണ്ണി വല്ലയിൽ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് സ്ഥാനാർഥി പിറവത്ത്‌ വ്യാപാരികളോടും വോട്ടഭ്യർത്ഥിച്ചു

 

 

Prev Post

എൻ.ഡി.എ പിറവം മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ

Next Post

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു  

post-bars