പിറവത്ത് എൽ.ഡി.എഫ്. സ്ഥാനാർഥി സാബു കെ. ജേക്കബ്
പിറവം : 2010-15 ൽ പിറവം പഞ്ചായത്ത് പ്രസിഡൻ്റ്, 2015-20 ൽ പിറവം നഗരസഭയുടെ പ്രഥമ ചെയർമാൻ, സംസ്ഥാനത്തെ നഗരസഭകളുടെ ചേംബർ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കഴിഞ്ഞ 14 വർഷമായി നിർദ്ധനരായ അമ്മാർക്ക് കൈത്താങ്ങ് നൽകാൻ വിവിധ സംഘടനകളെ കൂട്ടിയോജിപ്പിച്ച് നടത്തുന്ന അമ്മയോടൊപ്പം എന്ന ജനകീയ പരിപാടി നടത്തി വരുന്നു. കെപിസിസി മുൻ നിർവാഹക സമിതിയംഗവും,യുഡിഎഫ് പിറവം മണ്ഡലം മുൻ ചെയർമാനുമായിരുന്ന സാബു കെ ജേക്കബ് കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ച ശേഷമാണ് കേരള കോൺഗ്രസ് എം അംഗത്വമെടുത്തത്.
പിറവത്തെ കോൺഗ്രസിന്റെ പ്രഥമ മണ്ഡലം പ്രസിഡൻ്റായിരുന്ന കാരിത്തടത്തിൽ പരേതനായ കെ വി ജേക്കബിന്റെയും, പരേതയായ ചിന്നമ്മ ജേക്കബിൻ്റെയും പുത്രനാണ് സാബു കെ ജേക്കബ്.
ഭാര്യ പ്രീതി സാബു, മക്കൾ -മനു ജേക്കബ് സാബു, ഡോ.മിന്നു സാറാ സാബു മരുമക്കൾ ഡോ. ശിൽപ ജോബ്, ഡോ മനേക് മർക്കോസ് റോയി.
ചിത്രം : സാബു കെ. ജേക്കബ്
