Back To Top

March 19, 2026

അരയങ്കാവ് മേഖലയിൽ പര്യടനം നടത്തി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ്

 

പിറവം : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് അരയൻകാവിൽ നിന്ന് ആരംഭിച്ച് കാഞ്ഞിരമറ്റം വരെ കടകൾ കയറി സന്ദർശനം നടത്തി. വ്യാപാരികളെയും നാട്ടുകാരെയും നേരിൽ കണ്ട് സ്ഥാനാർത്ഥി പിന്തുണ അഭ്യർത്ഥിച്ചു. സന്ദർശനത്തിനിടെ പ്രാദേശിക പ്രശ്നങ്ങൾക്കും വികസന ആവശ്യങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് അനൂപ് ജേക്കബ് വ്യക്തമാക്കി. ആർ. ഹരി, സി.ആർ ദിലീപ് കുമാർ, കെ.ജെ ജോസഫ്, ചന്ദ്രമോഹനൻ, കെ. എസ് രാധാകൃഷ്ണൻ, അബ്ദുൽ കരീം, എം. എസ് ഹമീദ് കുട്ടി, സലീം അലി, ബിനി ഷാജി, ബിനു പുത്തേമ്യാലിൽ, എം. എം ബഷീർ, സാജൻ എന്നിവർ പങ്കെടുത്തു.

 

ചിത്രം : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് അരയൻകാവിൽ കടകൾ കയറി വോട്ടഭ്യർത്ഥന നടത്തുന്നു .

 

Prev Post

പിറവത്ത്‌ എൽ.ഡി.എഫ്. സ്ഥാനാർഥി സാബു കെ. ജേക്കബ്

Next Post

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

post-bars