പിറവം – കോഴിക്കോട് റൂട്ടിലേക്ക് പുതിയ ബസ് സര്‍വ്വീസ്
പിറവം : പിറവം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പുതിയ ബസ് അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. പിറവം – കോഴിക്കോട് റൂട്ടിലേക്കാണ് പുതിയ ബസ് സര്‍വ്വീസ് നടത്തുന്നത്. ഉച്ചയ്ക്ക് 1 മണിക്ക് പിറവം ഡിപ്പോയില്‍ നിന്ന് ആരംഭിച്ച് എറണാകുളം, ആലുവ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ വഴി രാത്രി 9.30-ന് കോഴിക്കോട് എത്തിച്ചേരുകയും പിറ്റേ ദിവസം രാവിലെ 6 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് 12 മണിക്ക് പിറവത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. കൂത്താട്ടുകുളത്ത് നിന്ന് പിറവം വഴി കോഴിക്കോട്ടേക്കുള്ള പുതിയ സര്‍വ്വീസും ഉടന്‍ ആരംഭിക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.
