Back To Top

February 25, 2026

പിറവം നഗരസഭ വികസന സെമിനാർ

 

പിറവം : നഗരസഭയുടെ 2026-27 വാര്‍ഷിക പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വികസന സെമിനാര്‍ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ആരോഗ്യ മേഖലകൾക്കും മാലിന്യ സംസ്കരണത്തിന് ഊന്നല്‍ നല്‍കിയും, പൊതുമാര്‍ക്കറ്റ് നവീകരണത്തിനും പുതിയ പ്രൈവറ്റ് ബസ്റ്റാന്‍റിനുള്ള നിര്‍ദ്ദേശങ്ങളും അടങ്ങിയ കരട് പദ്ധതി രേഖയാണ് വികസന സെമിനാറില്‍ അവതരിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ആര്‍. പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ അന്നമ്മ ഡോമി സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അരുണ്‍ കല്ലറക്കല്‍ പദ്ധതി വിശദാംശങ്ങള്‍ വിശദീകരിച്ചു. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ നിന്നും വാര്‍ഡ് സഭകളില്‍ നിന്നും വന്ന പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും എം.എല്‍.എ.യും ചെയര്‍മാനും മറുപടി പറഞ്ഞു.

ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനും മുന്‍ നഗരസഭ സെക്രട്ടറിയുമായ പി.ആര്‍. മോഹന്‍കുമാര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജെയ്സണ്‍ പുളിക്കല്‍, അഡ്വ.ഷിബു തോമസ്, വത്സല വര്‍ഗീസ്, ജിന്‍സി രാജു കൗണ്‍സിലര്‍മാരായ അഡ്വ. ജൂലി സാബു, ഉണ്ണി വല്ലയില്‍ ,

നഗരസഭ സെക്രട്ടറി പ്രകാശ് കുമാർ എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : പിറവം നഗരസഭാ വികസന സെമിനാർ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

നികുതി അടക്കാൻ സൗകര്യം

Next Post

പാഴൂരിൽ മനയ്ക്കപ്പടി – കുര്യാനിപ്പടി റോഡ് ഉദ്‌ഘാടനം

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>