ഭക്തിരസം ആനന്ദം സത് സംഗവും ഭജനവും നവ്യാനുഭവമായി
പിറവം: ശ്രീനാരായണഗുരുവിൻ്റെ ഭക്തി ദർശനത്തിൻ്റെ അടിസ്ഥാനത്തിൽ അറിവിൽ അധിഷ്ഠിതമായ ഈശ്വരഭക്തിയെ അവതരിപ്പിക്കുന്ന ഭക്തിരസം ആനന്ദം ഭജനവും സത് സംഗവും
പരിപാടി പുത്തൻ അനുഭവമായി. ഭക്തിയുടെയും ആത്മീയതയുടെയും പേരിൽ സമൂഹത്തിൽ നടക്കുന്ന ദുരാചാരങ്ങളിൽ നിന്ന് ജനങ്ങളെ ബോധവത്കരിച്ച് ഗുരുമാർഗത്തിൽ സഞ്ചരിക്കാൻ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പിറവം കമ്പനിയന്സ് ക്ലബ്ബിൽ രാവിലെ ആചാര്യവരണം, തുടർന്ന് ഗുരുപുഷ്‌പാഞ്ജലി,ആരാധന, ഗുരുകൃതി ആലാപനം, എന്നിവ നടന്നു . തുടർന്ന് പ്രമുഖ പത്രപ്രവർത്തകനും ഗുരുസാഗരം ആദ്ധ്യാത്മിക കുടുംബ മാസിക ചീഫ് എഡിറ്ററും എഴുത്തുകാരനുമായ ആചാര്യൻ സജീവ് കൃഷ്ണന്റെ നേതൃത്വത്തിൽ ഭക്തിരസം ആനന്ദം സത് സംഗവും ഭജനവും നടത്തി. പിറവം മേഖലയിൽ നിന്ന് നൂറ് കണക്കിന് അംഗങ്ങൾ പരിപാടിയിൽ സംബന്ധിച്ചു. ഗുരുസാഗരം കാഗരം റീഡേഴ്‌സ് ക്ലബ് സംസ്ഥാന കമ്മറ്റിയും എറണാകുളം മേഖലാ കമ്മറ്റിയുമാണ് സംഘാടകർ. റീഡേഴ്‌സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് കെ. എൻ. സഹജൻ , മേഖലാ രക്ഷാധികാരി കെ. ആർ. ഷിബു കൺവീനർ രാജു കണിയാംപറമ്പിൽ, ജോജിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചിത്രം : പ്രമുഖ പത്രപ്രവർത്തകനും ഗുരുസാഗരം ആദ്ധ്യാത്മിക കുടുംബ മാസിക ചീഫ് എഡിറ്ററും എഴുത്തുകാരനുമായ ആചാര്യൻ സജീവ് കൃഷ്ണൻ ഭക്തിരസം ആനന്ദം സത് സംഗമത്തിൽ പ്രഭാഷണം നടത്തുന്നു.
