പാഴൂർ സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും
പിറവം : പാഴൂർ ഗവൺമെൻറ് എൽ.പി സ്കൂൾ 114 മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നവീകരിച്ച സ്റ്റേജ് ഉദ്ഘാടനവും നഗരസഭ ചെയർമാൻ കെ. ആർ പ്രദീപ് കുമാർ നിർവഹിച്ചു.. വാർഡ് കൗൺസിലർ ഏലിയാമ്മ ജോമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിനി ആർട്ടിസ്റ്റ് ജയകുറുപ്പ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ഷിബു തോമസ് , വത്സല വർഗീസ്, ജെയ്സൺ പുളിക്കൽ, കൗൺസിലർ ഉണ്ണി വല്ലയിൽ, സോമൻ വല്ലയിൽ ആൻസി മാത്യു, സിമ്പിൾ തോമസ്, ജെയിംസ് പി എ, രമ്യ കണ്ണൻ, ഹെഡ് മാസ്റ്റർ കെ.എം അശോകുമാർ, ഡോണാ വി ജോൺ, ലക്ഷ്മി വിജയൻ, സന്ധ്യാമോൾ റ്റി ആർ, അനന്യ ബാബു എന്നിവർ സംസാരിച്ചു.
ചിത്രം : പാഴൂർ ഗവൺമെൻറ് എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നഗരസഭ ചെയർമാൻ കെ. ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
