പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലോക ജലദിനാചരണം സംഘടിപ്പിച്ചു
പിറവം : പിറവം സെന്റ് ജോസഫ്സ് എൻ സി സി, 18 കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ ലോക ജലദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പദ്ധതികളുടെ ഉദ്ഘാടനവും എൻസിസി എക്സ്പോ 2026 ഉം നടത്തി . ചടങ്ങിൽ 18 കെ ബറ്റാലിയൻ എൻ സി സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ് .കേണൽ അനുരുഥ് സിൻ ,സ്കൂൾ ഹെഡ്മിസ്ട്രസ് ബ്രീസി പൗലോസ്, സ്കൂൾ മാനേജർ റവ. ഡോ. വർഗീസ് ബേബി മഠത്തിക്കുന്നത്ത്, ജിജി ജോജി, സ്മിത ബൈജു , സുബൈദർ മേജർ സുഗജിത് സിംഗ്, ബിച്ചു കുര്യൻ തോമസ്, ലില്ലി എ എം,ജെനു മാത്യു,അധ്യാപക അനധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു . എൻ സി സി A സർട്ടിഫിക്കറ്റ് എക്സാമിനേഷൻ പാസ്സായ മുഴുവൻ കുട്ടികൾക്കും മെമെന്റോ വിതരണം ചെയ്തു . ” ഡ്രോപ്പ്ലറ്റ് ഗാർഡിയൻസ് ” എന്ന പേരിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ജല വിതരണ സംരക്ഷണ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സർജന്റ് സാൻ സനു, ലാൻസ് കോർപറൽ അദീന മരിയ സിജു , കോർപറൽ കെവിൻ പോൾ സിബി എന്നിവർ എക്സ്പോയ്ക്ക് നേതൃത്വം നൽകി.
ചിത്രം : പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നടത്തിയ ലോക ജലദിനാചരണം എൻ സി സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ് .കേണൽ അനുരുഥ് സിൻ ഉദ്ഘാടനം ചെയ്യുന്നു.
