Back To Top

February 5, 2026

എ പി വർക്കി ദിനാചരണവും ആശുപത്രി പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും

 

പിറവം : ആരക്കുന്നം എ .പി വർക്കി ആശുപത്രിയുടെ ഇരുപത്തിമൂന്നാമത് വാർഷികവും ഹാർട്ട് കെയർ സെന്റർ ( കാത്തു ലാബ് ), അഞ്ചാം വാർഷികവും എ പി വർക്കി അനുസ്മരണ സമ്മേളനവും ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 10 മണിക്ക് ആശുപത്രി അങ്കണത്തിൽ നടക്കും സിപിഐഎം ജില്ലാ സെക്രട്ടറി എസ് .സതീഷ് ഉദ്ഘാടനം ചെയ്യും. ആശുപത്രി ചെയർമാൻ പി .ആർ മുരളീധരൻ അധ്യക്ഷത വഹിക്കും .യോഗത്തിൽ ട്രഷറർ സി കെ മണിശങ്കർ , എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡണ്ട് ജൂലിയ ജെയിംസ്, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, എ പി വർക്കി മിഷൻ ആശുപത്രി ഡയറക്ടർമാർ തുടങ്ങിയവർ സംബന്ധിക്കും . വൈകുന്നേരം 6 30ന് മാളികപ്പുറം ഫ്രെയിം ദേവനന്ദ ജിബിൻ അവതരിപ്പിക്കുന്ന സംഗീത നിഷയും നടക്കും. തുടർന്ന് എ പി വർക്കി മിഷൻ ആശുപത്രിയിലെയും ഹാർട്ട് കെയർ സെന്റർ ജീവനക്കാരും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും

 

Prev Post

പെൻഷൻനേഴ്സ് യൂണിറ്റ് സമ്മേളനം

Next Post

പാലത്തിൽ നിന്ന് പുഴയിൽ ചാടിയത് പരിഭാന്തി പരത്തി

post-bars