Back To Top

February 3, 2026

യുവാക്കളിലെ കാൻസർ: ശക്തമായ ഇടപെടൽ അനിവാര്യം – കാതോലിക്ക ബാവ

 

 

പിറവം : യുവജനതയിൽ കാൻസർ അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാരുകളും സന്നദ്ധ സംഘടനകളും ശക്തമായും ഏകോപിതമായും ഇടപെടണമെന്ന് മാർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. മെൽ മാന ഗാർഡൻസിൽ നടന്ന ഗ്ലോബൽ മില്ലെറ്റ്സ് ഫൗണ്ടേഷനും സസ്റ്റെയിനബിൾ ഡെവലപ്‌മെന്റ് ഫോറവും ( ചേർന്ന് സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജങ്ക് ഫുഡ്, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, വായു–ജലം–മണ്ണ് മലിനീകരണം എന്നിവ മൂലമുള്ള ജീവിതശൈലി രോഗമായി കാൻസർ മാറുന്നുവെന്ന് കാതോലിക്കോസ് പറഞ്ഞു. ഡോ. മാത്യു എബ്രഹാം അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അജു മാത്യു,

ഡോ. കെ.എം. ജോർജ്, ഡോ. പി.ഒ. എബ്രഹാം, ജേക്കബ് തമ്പയിൽ, അഡ്വ. തോമസ് പോൾ, സുനിൽ കുമാർ, ഇടയത്ത് മാത്യൂസ്, ആന്റണി മാത്യൂസ്, എ.എം. മുഹമ്മദ് ഐപിഎസ്, ഡോ. എ.പി. എൽദോ, ജോളി എബ്രഹാം, ലീല്മ വർഗീസ് എന്നിവർ സംസാരിച്ചു.

 

ചിത്രം : ഊരമന മേൽമന ഗാർഡൻസിൽ നടന്ന ഗ്ലോബൽ മില്ലറ്റ് ഫോറത്തിന്റെയും, സസ്റൈനബിൾ ഡെവലമെന്റ് ഫോറത്തിന്റയും സെമിനാർ ബെസ്സേലിയോസ് ജോസഫ് കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

വികസന മുന്നേറ്റ യാത്ര – പദയാത്ര നടത്തി

Next Post

മഞ്ഞനിക്കരയിലേക്ക് കെ.എസ്.ആര്‍.ടി.സി സർവ്വീസ്   

post-bars