Back To Top

February 1, 2026

ആയൂർ നഗർ റസിഡൻസ് അസോസിയേഷൻ വാർഷിക ആഘോഷം.

 

പിറവം : പാലച്ചുവട് ആയുർ നഗർ റെസിഡൻസ് അസോസിയേഷന്റെ 2 – മത് വാർഷിക ആഘോഷവും കുടുംബ സംഗമവും മുനിസിപ്പൽ ചെയർമാൻ കെ.ആർ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് കെ. വി. സാബു കാരക്കാട്ടിൽ അധ്യക്ഷത വഹിച്ചു.പ്രവർത്തന റിപ്പോർട്ടും,വാർഷിക കണക്കും സെക്രട്ടറി യു.എൻ. സുരേന്ദ്രൻ അവതരിപ്പിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി, കൗൺസിലർമാരായ ശിവഗിരി. എം.കെ, അനുമോൾ അനിൽ ഡോ. അനുപമ എന്നിവർ പ്രസംഗിച്ചു . തുടർന്ന് പിറവം ഫയർ & റെസ്ക്യൂ ടീമിൻ്റെ അഗ്നി സുരക്ഷ ബോധവൽക്കരണ ക്ലാസും നടത്തി. .പുതിയ ഭാരവാഹികളായി കെ .വി .സാബു കാരക്കാട്ടിൽ (പ്രസിഡൻറ്), സുരേന്ദ്രൻ .യു .എൻ (സെക്രട്ടറി), അരുൺകുമാർ.എ.(ട്രഷറർ), എന്നിവരെയും മറ്റ് കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

 

ചിത്രം : പാലച്ചുവട് ആയുർ നഗർ റെസിഡൻസ് അസോസിയേഷൻ വാർഷിക ആഘോഷവും കുടുംബ സംഗമവും മുനിസിപ്പൽ ചെയർമാൻ കെ.ആർ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

മഹാത്മാഗാന്ധി രക്തസാക്ഷിദിനത്തിൽ മണീടിൽ തൊഴിലുറപ്പ് സംരക്ഷണ സംഗമം

Next Post

മണീട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പുതിയ കെട്ടിടത്തിന് 2 കോടി  …

post-bars