മഹാത്മാഗാന്ധി രക്തസാക്ഷിദിനത്തിൽ മണീടിൽ തൊഴിലുറപ്പ് സംരക്ഷണ സംഗമം
മണീട് : മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച ബിജെപി സർക്കാരിനെതിരെ, തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് മഹാത്മജിയുടെ പേര് പോലും ഒഴിവാക്കിയ ബിജെപി സർക്കാരിന്റെ ആർ. എസ്.എസ് നയങ്ങൾക്കെതിരെ മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ മഹാത്മാവിന്റെ രക്ത സാക്ഷിദിനത്തിൽ മണീട് ഗാന്ധി സ്‌ക്വയറിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി എസ് ജോബിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി സി ജോസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വി ജെ ജോസഫ്, ഷിജി ബിജു, എൽദോ പീറ്റർ, പോൾ തോമസ്, മോൻസി വർഗീസ്,പി കെ പ്രദീപ്, വിജി ഏലിയാസ്, എ കെ സോജൻ, ജോയി ആലുങ്കൽ, പി ഐ ഏലിയാസ്, സന്തോഷ് പ്രകാശ്, രാജേഷ് കെ എസ്, എബി ടി വി, ശ്രീക്കുട്ടി ജിത്തു, മഞ്ജുവർഗീസ് , ജേക്കബ് പി. കെ,ഉഷ രാമചന്ദ്രൻ,ലിജി തങ്കച്ചൻ, സി ജി മത്തായി, ജിനേഷ് തോമസ്, രാജു നോഹ, വേലായുധൻ എൻ എ,ബിജു വർഗീസ്, ജോർജ് പറമ്പാത്ത് തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം :മഹാത്മാഗാന്ധി രക്തസാക്ഷിദിനത്തിൽ മണീടിൽ കോൺഗ്രസ്സ് നടത്തിയ തൊഴിലുറപ്പ് സംരക്ഷണ സംഗമം ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ് ഉദ്‌ഘാടനം ചെയ്യുന്നു.
