നെച്ചൂർ പള്ളിയിൽ വി:മൂന്നു നോമ്പ് പെരുന്നാളിന് കൊടിയേറി
പിറവം : നെച്ചൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാൾ ആയ വിശുദ്ധ മൂന്ന് നോമ്പ് പെരുന്നാളിന് കൊടിയേറി. 27, 28 തീയതികളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് കോട്ടയം ഭദ്രാസനാധിപൻ അഭി. ഡോ.യുഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. ഇന്ന് വൈകിട്ട് സുവിശേഷയോഗത്തിൽ ഫാ. വിബിൻ സാബു പ്രസംഗിക്കും. നാളെ 12 മണിയ്ക്ക് ഉച്ച നമസ്കാരം, തുടർന്ന് പുരാതന പള്ളിമേടയിൽ മേമ്പൂട്ട് തുറക്കൽ, ദേശം ചുറ്റി ഭക്തിനിർഭരമായ പ്രദക്ഷിണം, നേർച്ചസദ്യ. 28ാം തീയതി ബുധനാഴ്ച രാവിലെ 9 ന് പ്രഭാത നമസ്കാരവും 10 ന് വി. മൂന്നിൻമേൽ കുർബാനയും തുടർന്ന് പ്രദക്ഷിണം, നേർച്ച സദ്യ എന്നിവയും അതിനു ശേഷം വർഷങ്ങൾക്കു മുമ്പ് സാംക്രമിക രോഗത്തിൽനിന്ന് ദേശത്തിന് വിമുക്തി ലഭിച്ചതിന്റെ സ്മരണാർത്ഥം നിർവഹിക്കപ്പെടുന്ന ചരിത്രപ്രസിദ്ധമായ കറി നേർച്ചയും നടത്തപ്പെടും. പെരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാ. ജിത്തു മാത്യു ഐക്കരക്കുന്നത്,ഇടവക ട്രസ്റ്റി വിനു കുര്യാക്കോസ് തറയിൽ, ഇടവക സെക്രട്ടറി പോൾ.പി.കുര്യൻ പള്ളിക്കത്തടത്തിൽ, പെരുന്നാൾ ജനറൽ കൺവീനർ കെ വി ഷാജി കപ്പിലാംകുടിയിൽ എന്നിവർ അറിയിച്ചു.
ചിത്രം : നെച്ചൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളിന് വികാരി ഫാ. ജിത്തു മാത്യു കൊടിയേറ്റുന്നു
.
