Back To Top

January 25, 2026

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥ ഫെബ്രൂവരി 11 ന് പിറവത്ത് ‘സംഘാടക സമിതി രൂപീകരിച്ചു

 

പിറവം : എൽ ഡി എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥക്ക് ഫെബ്രൂവരി 11 ന് പിറവത്ത് സ്വീകരണം നൽകും. കേരള കോൺഗ്രസ് എം സംസ്ഥാന ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന മദധ്യ മേഖല ജാഥയാണ് പിറവത്ത് എത്തിച്ചേരുന്നത്. ചിൽഡ്രൻസ് പാർക്കിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ ജിൻസൺ വി.പോൾ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സികുട്ടീവ് അംഗം കെ.എൻ ഗോപി, കേരള കോൺഗ്രസ് എം. സംസ്ഥാന സെക്രട്ടറി ടോമി കെ തോമസ്, സോജൻ ജോർജ് , കെ.പി.സലിം, എം.എം. അശോകൻ, എം.എം. ജോർജ് ,രാജു തെക്കൻ , ഡോജിൻ ജോൺ, വി.ആർ സോമൻ എന്നിവർ പ്രസംഗിച്ചു.സംസ്ഥാന ജാഥയ്ക്കു മുന്നോടിയായി നിയോജകമണ്ഡലത്തിൽ ഫെബ്രൂവരി 2, 3, 4 , 5 തീയതികളിൽ വികസന ജാഥ സംഘടിപ്പിക്കും.

 

ചിത്രം : എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ സ്വീകരണ സംഘാടക സമിതി യോഗം പിറവത്ത് പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

 

Prev Post

ക്ഷാരസൂത്ര ക്ലിനിക്കിന്റെ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് 

Next Post

നെച്ചൂർ പള്ളിയിൽ വി:മൂന്നു നോമ്പ് പെരുന്നാളിന് കൊടിയേറി

post-bars