ക്ഷാരസൂത്ര ക്ലിനിക്കിന്റെ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ്
പിറവം : പാലച്ചുവടുള്ള ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ വച്ച് 29/ 1/ 2026 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ക്ഷാരസൂത്ര ക്ലിനിക്കിന്റെ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് നടക്കും. മെഡിക്കൽ ക്യാമ്പിൽ പൈൽസ് ഫിഷർ, ഫിസ്റ്റുല (ഭഗന്ദരം )എന്നീ രോഗങ്ങളിൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് സൗജന്യമായ സ്ക്രീനിങ് ക്യാമ്പും തുടർ ചികിത്സ സൗകര്യവും ലഭിക്കുന്നതാണ്.. ക്ഷാരസൂത്ര ക്ലിനിക്ക് വഴി ഈ രോഗങ്ങളിൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് സർജറി കൂടാതെ ചികിത്സ ലഭിക്കും . ഫോൺ മുഖേനയോ നേരിട്ടൊ നേരത്തെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0485 2265687
