പിറവം ബി പി സി കോളജിൽ ദേശീയ സെമിനാർ ആരംഭിച്ചു
പിറവം : നവസാങ്കേതിവിദ്യ മാധ്യമ, ടെക്നോ സയൻസ്, വാണിജ്യ മേഖലകളിലുണ്ടാക്കുന്ന പരിവർത്തനങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് ബി പി സി കോളജിൽ ദ്വിദിന ദേശീയ സെമിനാർ തുടങ്ങി. കോളജിലെ ഇംഗ്ളീഷ് വിത്ത് ജേണലിസം, ഇലക്ട്രാണിക്സ്, കോമേഴ്സ് എന്നീ വിഭാഗങ്ങളും ഐ ക്യു എ സിയും ചേർന്ന് മഹാത്മാഗാന്ധി സർവ്വകലാശാല ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ് വെൽഫെയറിന്റെ ( ഡി എസ് ഡബ്ള്യു) സഹായത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. എം ജി സർവ്വകലാശാല സിൻഡിക്കേറ്റംഗം ഡോ. സുമേഷ് എ എസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ.ഷിജു സാം വറുഗീസ് സാങ്കേതിക മുതലാളിത്തവും അറിവിന്റെ പ്രതിസന്ധിയും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ.ബേബി പോൾ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി. ഡോ.സോണി കുര്യാക്കോസ് , രാധികാ രാജ്, പ്രോഫ.ജോബിൻ എബ്രഹാം, ജീതി സുകുമാരൻ, ഡോ.ബിന്ദു എബ്രഹാം, അഭിനന്ദ് സി ടി എന്നിവർ പ്രസംഗിച്ചു.സംസ്ഥാനത്തെ വിവിധ സർവ്വകാലാശാലകളിലും കലാലയങ്ങളിൽ നിന്നുമായി അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളുമായി 50 തോളം പേർ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.
ചിത്രം : പിറവം ബി പി സി കോളജിൽ ദേശീയ സെമിനാർ എം ജി സർവ്വകലാശാല സിൻഡിക്കേറ്റംഗം ഡോ. സുമേഷ് എ എസ് ഉദ്ഘാടനം ചെയ്യുന്നു.
