686ാം-നമ്ബർ ശ്രീകൃഷ്ണ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം നടന്നു
കൂത്താട്ടുകുളം : 686ാം-നമ്ബർ ശ്രീകൃഷ്ണ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം നടന്നു. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ആർ.ശാംദാസ്, സെക്രട്ടറിയായി എൻ.ആർ.ശ്രീകുമാർ, ഖജാൻജിയായി പി.എസ്.ഗുണശേഖരൻ, വൈസ് പ്രസിഡന്റായി കെ.ആർ.സോമൻ, ജോയിൻ സെക്രട്ടറിയായി കെ.ബി.സോമൻ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി കെ.എസ്.രാജപ്പൻ നായർ, സേതുമാധവൻ, വി.എൻ.വിനു, സുനില്‍കുളങ്ങര, അനില്‍ പെരുന്താനം, സുധാ വിജയൻ എന്നിവരെയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് മൂവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി പ്രേം സുന്ദർ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എൻ.രാമൻ നായർ എന്നിവർ നേതൃത്വം നല്‍കി. യോഗത്തില്‍ എം.ഡി.ദിവാകരൻ, പി.ആർ.വിജയകുമാർ, അനില്‍ കൈരളി, ബിന്ദു രവീന്ദ്രൻ, എൻ.ആർ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.
